ചേമ്പില കറി | Chembila Curry | Colocasia Leaf Curry | Taro Leaf Curry

ചേമ്പില കറി

This is a recipe summary text. It can be a small excerpt about what you are going to cook.
  • Prep Time5 min
  • Cook Time10 min
  • Total Time15 min
  • Serving Size4
  • Cuisine
    • Indian
  • Course
    • Salad

ചേരുവകൾ

  • ചേമ്പിന്റെ തളിരില – 6 എണ്ണം
  • വാളൻപുളി -നെല്ലിക്കാവലുപ്പത്തിൽ ( ചെറുചൂടുവെള്ളത്തിൽ ഇട്ടു പിഴിഞ്ഞ് അരിച്ചെടുത്തത് )
  • കടുക് -ഒരു ടീസ്പൂൺ
  • വറ്റൽമുളക് -2 എണ്ണം
  • ഇഞ്ചി ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
  • തേങ്ങാക്കൊത്ത് -ഒരുപിടി
  • ചുവന്നുള്ളി -2 പിടി
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
  • മുളകുപൊടി -അര ടീസ്പൂൺ
  • ഉലുവപ്പൊടി -കാൽ ടീസ്പൂൺ
  • കായപ്പൊടി -ഒരു നുള്ള്
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില
  • വെള്ളം

തയ്യാറാക്കുന്ന വിധം

1

ചേമ്പില കഴുകി വൃത്തിയാക്കി അപ്പച്ചെമ്പിൽ വേവിച്ചെടുക്കുക.

2

വെന്തു കഴിയുമ്പോൾ അരച്ച് പേസ്റ്റ് ആക്കി വെക്കുക.

3

ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി കടുക് താളിക്കുക. അതിലേക്കു വറ്റൽമുളക്, കറി വേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.

4

അതിലേക്കു ആദ്യം തേങ്ങാക്കൊത്തും പിന്നീട് ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക.

5

വാടി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചൂടാക്കുക.

6

അതിലേക്കു അരച്ച് വച്ച ചേമ്പിലയും പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച് കറിവേപ്പിലയും ചേർത്ത് ചൂടോടെ വിളമ്പാം.

പാചകക്കുറിപ്പുകൾ, നുറുങ്ങുകൾ, കലകൾ, പൂന്തോട്ടപരിപാലനം എന്നിവയും അതിലേറെയും വൈവിധ്യമാർന്ന ഉള്ളടക്കങ്ങളുള്ള ഒരു മലയാളം ബ്ലോഗ്.

homemade-by-remya-surjith-youtube
From Homemade by Remya Surjith

Leave a Reply

Your email address will not be published. Required fields are marked *