ഓവൻ ഇല്ലാതെ പിസ്സ ഉണ്ടാക്കി നോക്കൂ | Chicken Pizza Without Oven

ചിക്കൻ പിസ്സ എടുത്തോളൂ!!

ഓവൻ ഇല്ലാതെ കുട്ടികൾക്ക് പ്രിയപ്പെട്ട പിസ്സ ഉണ്ടാക്കി നോക്കൂ
  • Prep Time10 min
  • Cook Time10 min
  • Total Time20 min
  • Serving Size2
  • Cuisine
    • American
    • Chinese
    • Indian
  • Course
    • Snack

ചേരുവകൾ

  • മൈദ – രണ്ടു കപ്പ്
  • ഇൻസ്റ്റന്റ് യീസ്റ്റ് -ഒരു ടീസ്പൂൺ
  • പഞ്ചസാര -ഒന്നര ടീസ്പൂൺ
  • ചിക്കൻ -200ഗ്രാം ( അല്പം ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും മുളകുപൊടിയും സോയാസോസും ചേർത്ത് ഫ്രൈ ചെയ്തെടുക്കുക)
  • ടോപ്പിംഗ്‌സിന്‌ ആവശ്യമായ പച്ചക്കറികൾ -ഒരു കപ്പ്
  • പിസ്സ സോസ് -അര കപ്പ് (ടൊമാറ്റോ കെച്ചപ്പ്, ഒറിഗാനോ, ചില്ലി ഫ്ലേക്ക്സ്, വെളുത്തുള്ളി എന്നിവ ചേർത്ത് വീട്ടിൽ തന്നെ തയ്യാറാക്കാം)
  • ചീസ്
  • ഒറിഗാനോ
  • വറ്റൽമുളക് ചതച്ചത് (ചില്ലി ഫ്ലേക്ക്സ് )
  • ഒലിവ് ഓയിൽ
  • ഉപ്പ്
  • ചെറുചൂടുവെള്ളം

തയ്യാറാക്കുന്ന വിധം

1

മൈദയും അല്പം ഉപ്പും പഞ്ചസാരയും യീസ്റ്റും രണ്ടു ടീസ്പൂൺ ഒലിവോയിലും ആവശ്യത്തിന് ചെറുചൂടുവെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കാൾ മൃദുവായി കുഴച്ചെടുത്ത്

2

 രണ്ടുമണിക്കൂറോളം റെസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ഒന്നുകൂടെ കുഴച്ചു പിസ്സ ബേസിന്റെ വലിപ്പത്തിൽ ഒരു പ്ലേറ്റിലേക്ക് പരത്തിയെടുക്കുക. 

3

ഇതിലേക്ക് ആവശ്യത്തിന് പിസ്സ സോസ് തേച്ചതിനു ശേഷം, കഷണങ്ങളാക്കിയ പച്ചക്കറികളും ഫ്രൈ ചെയ്ത ചിക്കനും ചീസും അല്പം ഒറിഗാനോയും വറ്റൽമുളക് ചതച്ചതും നിരത്തുക.

4

 അല്പം ഒലിവോയിലും ബ്രഷ് ചെയ്തു കൊടുക്കാം. 

5

ശേഷം ഒരു പാനിൽ കുറച്ചു ഉപ്പ് നിരത്തി നടുക്കായി ഒരു സ്റ്റീൽ റാക്ക് വെച്ച് പത്തു മിനിറ്റ് ലോ ഫ്ലെയിമിൽ പ്രീഹീറ്റ്‌ ചെയ്തതിനു ശേഷം 

6

പിസ്സ ഇറക്കി വെച്ച് ലോ ഫ്ലെയിമിൽ ബേസ് കുക്ക് ആകുന്നതു വരെ വേവിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *