ചേമ്പില കറി
- November 18, 2023
- admin
This is a recipe summary text. It can be a small excerpt about what you are going to cook.
- Prep Time5 min
- Cook Time10 min
- Total Time15 min
- Serving Size4
- Cuisine
- Indian
- Course
- Salad
ചേരുവകൾ
- ചേമ്പിന്റെ തളിരില – 6 എണ്ണം
- വാളൻപുളി -നെല്ലിക്കാവലുപ്പത്തിൽ ( ചെറുചൂടുവെള്ളത്തിൽ ഇട്ടു പിഴിഞ്ഞ് അരിച്ചെടുത്തത് )
- കടുക് -ഒരു ടീസ്പൂൺ
- വറ്റൽമുളക് -2 എണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
- പച്ചമുളക് ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
- തേങ്ങാക്കൊത്ത് -ഒരുപിടി
- ചുവന്നുള്ളി -2 പിടി
- മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- മുളകുപൊടി -അര ടീസ്പൂൺ
- ഉലുവപ്പൊടി -കാൽ ടീസ്പൂൺ
- കായപ്പൊടി -ഒരു നുള്ള്
- ഉപ്പ്
- എണ്ണ
- കറിവേപ്പില
- വെള്ളം
തയ്യാറാക്കുന്ന വിധം
1
ചേമ്പില കഴുകി വൃത്തിയാക്കി അപ്പച്ചെമ്പിൽ വേവിച്ചെടുക്കുക.
2
വെന്തു കഴിയുമ്പോൾ അരച്ച് പേസ്റ്റ് ആക്കി വെക്കുക.
3
ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി കടുക് താളിക്കുക. അതിലേക്കു വറ്റൽമുളക്, കറി വേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
4
അതിലേക്കു ആദ്യം തേങ്ങാക്കൊത്തും പിന്നീട് ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക.
5
വാടി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചൂടാക്കുക.
6
അതിലേക്കു അരച്ച് വച്ച ചേമ്പിലയും പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച് കറിവേപ്പിലയും ചേർത്ത് ചൂടോടെ വിളമ്പാം.
പാചകക്കുറിപ്പുകൾ, നുറുങ്ങുകൾ, കലകൾ, പൂന്തോട്ടപരിപാലനം എന്നിവയും അതിലേറെയും വൈവിധ്യമാർന്ന ഉള്ളടക്കങ്ങളുള്ള ഒരു മലയാളം ബ്ലോഗ്.